Current Date

Search
Close this search box.
Search
Close this search box.

അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ ബിരുദദാന സംഗമം സംഘടിപ്പിച്ചു

കുവൈത്ത്: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിയില്‍ നടത്തി വരുന്ന അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വര്‍ഷത്തെ െ്രെപമറി പൊതുപരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാന സംഗമം നടത്തി. ഫര്‍വാനിയ ഐഡിയല്‍ ഔഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി ഐ പി സി ഫര്‍വാനിയ ബ്രാഞ്ച് മാനേജര്‍ ഹംദാന്‍ ജാസിര്‍ അല്‍ നബ്ഹാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. കെ ഐ ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുല്‍ ലത്തീഫ് സഅദ് അല്‍ മുനീഫി (ജംഇയത്തുല്‍ ഇസ്‌ലാഹ്) മുഹമ്മദ് അലി (മസ്ജിദ് അല്‍ കബീര്‍) ഉമ്മു ഈസ (ദാറുല്‍ ഖുര്‍ആന്‍) എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഒന്നാം റാങ്ക് നേടിയ ഫായിസ സുല്‍ത്താന ഉനൈസ് (അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ സാല്‍മിയ) രണ്ടാം റാങ്ക് നേടിയ ഫാത്തിമ ഹനീന മുനീര്‍ (അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ അബ്ബാസിയ) മുന്നാം റാങ്ക് നേടിയ നാസിഫ് അബ്ദുല്ല നജീബ് (അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ ഫഹാഹീല്‍) എന്നിവര്‍ക്ക് ഫൈസല്‍ മഞ്ചേരി മെമന്റ്‌റോ വിതരണം ചെയ്തു.
നാല് മദ്‌റസകളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ ആണ് പൊതു പരീക്ഷ എഴുതിയത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, അല്‍ ബഹ്‌റ ട്രയിഡിനിംഗ് കമ്പനി ജനറല്‍ മാനേജര്‍ ഹംസ മെലേകണ്ടി, ഫ്രണ്ട്‌ലൈന്‍ ലോജിസ്റ്റിക്‌സ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍, കെ ബഷീര്‍, കെ ഐ ജി ജനറല്‍സെക്രട്ടറി ശരീഫ് പി ടി, വൈസ് പ്രസിഡന്റ് സക്കീര്‍ഹുസൈന്‍ തുവ്വൂര്‍, ഫര്‍വാനിയ മദ്‌റസ പി ടി എ പ്രസിഡന്റ് ഹാഷിം പണക്കാട്, സാല്‍മിയ മദ്‌റസ പി ടി എ പ്രസിഡന്റ് മനാഫുദ്ധീന്‍, ഫഹാഹീല്‍ മദ്‌റസ പി ടി എ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, അബ്ബാസിയ മദ്‌റസ പി ടി എ പ്രസിഡന്റ് യാസര്‍ കരിങ്കല്ലത്താണി, എന്നിവര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ക്ക് ലിസ്റ്റ് എന്നിവ വിതരണം നടത്തി. കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ സുബൈര്‍ കെ എ സ്വാഗതം ആശംസിച്ച പരിപാടിക്ക് ഷാഫി പി ടി നന്ദി പ്രകാശിപ്പിച്ചു. ഫായിസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. അബ്ദുല്‍ റസാക്ക് നദ്‌വി, അനീസ് ഫാറൂഖി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
കെ ഐ ജി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസ്സകള്‍ അടക്കം ആറു മദ്രസ്സകള്‍  കുവെത്തിലെ സ്വബാഹിയ, സാല്‍മിയ, ഹവല്ലി അബ്ബാസിയ ഫര്‍വാനിയ ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങള്‍ക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ  മദ്രസ്സകളില്‍ 1200 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് , മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമി കേരള യുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത് , യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ.ഐ.ജി മദ്‌റസയെ വ്യത്യസ്തമാക്കുന്നു. മദ്‌റസാ വിദ്യാര്‍ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു. 

Related Articles