Current Date

Search
Close this search box.
Search
Close this search box.

അലപ്പോ ആക്രമണം; റഷ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന

ബര്‍ലിന്‍: അലപ്പോയിലെ സിവിലിയന്‍ കൂട്ടകുരുതിയുടെ പേരില്‍ റഷ്യക്ക് പുതിയ ശിക്ഷാനടപാടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സോ ഒലാന്റും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൂചന നല്‍കി. റഷ്യ അലപ്പോക്ക് മേല്‍ നടത്തുന്ന ആക്രമണം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് ഇരുവരും ബര്‍ലിന്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയത്.
സിറിയന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നടത്തിയ സംഭാഷങ്ങള്‍ ‘വ്യക്തവും കടുത്തതും’ ആയിരുന്നു എന്ന് മെര്‍ക്കല്‍ പറഞ്ഞു. അലപ്പോയിലെ സിറിയന്‍ പ്രതിപക്ഷത്തിന് മേല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യത്വ രഹിതം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സിറിയയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ റഷ്യക്ക് ഉത്തരവാദിത്വമുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മോസ്‌കോക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതില്‍ നിന്നും ഞങ്ങള്‍ക്ക് വിട്ടുനില്‍ക്കാനാവില്ല. എന്ന് മെര്‍ക്കല്‍ കൂട്ടിചേര്‍ത്തു. റഷ്യക്ക് താക്കീത് നല്‍കാന്‍ സാധിക്കുന്ന മാര്‍ഗം സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റും സൂചിപ്പിച്ചു. അലപ്പോയില്‍ റഷ്യയും സിറിയന്‍ ഭരണകൂടവും യുദ്ധകുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles