Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം ആവര്‍ത്തിച്ചേക്കുമെന്ന് ഗാര്‍ഡിയന്‍ പത്രം

ലണ്ടന്‍: ആറ് വര്‍ഷം മുമ്പ് അറബ് വസന്തം പൊട്ടിപുറപ്പെടാനുണ്ടായ കാരണങ്ങള്‍ അതിനേക്കാള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മറ്റൊരു അറബ് വസന്തത്തിലേക്ക് അത് നയിച്ചേക്കുമെന്നും ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍. The Guardian view on the Arab spring: it could happen again എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണിത് അഭിപ്രായപ്പെടുന്നത്. മിക്ക അറബ് രാഷ്ട്രങ്ങളിലും വ്യത്യസ്തങ്ങളായ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്ന ലേഖനം പെട്രോളിയം വിലയിടിവ് സൗദി സമ്പദ്‌വ്യവസ്ഥക്കേല്‍പിച്ചിട്ടുള്ള പ്രഹരവും ഈജിപ്തിലെ വികലമായ നേതൃത്വം ഒന്നിനു പിറകെ മറ്റൊന്ന് എന്ന തരത്തിലുണ്ടാക്കുന്ന പ്രതിസന്ധിയും പ്രത്യേക പരാമര്‍ശിച്ചിട്ടുണ്ട്. അറബ് നാടുകളിലെ അഴിമതി വ്യാപകമായ രീതിയില്‍ വിഭവങ്ങള്‍ പാഴാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും പത്രം സൂചിപ്പിക്കുന്നു.

Related Articles