Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഐ.എസിനെ പിന്തുണക്കുന്നത് തുടരുന്നു: ആയത്തുള്ള ഖമേനി

തെഹ്‌റാന്‍: ഐ.എസിനും ഇസ്‌ലാമിന്റെ മറ്റു ശത്രുക്കള്‍ക്കും പിന്തുണ നല്‍കുന്നത് അമേരിക്ക ഇപ്പോഴും തുടരുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കുറ്റപ്പെടുത്തി.

‘ലോകത്തിലെ ഏറ്റവും അഴിമതി നടത്തുന്നതും അടിച്ചമര്‍ത്തുന്നതുമായ ഭരണകൂടമാണ് യു.എസിലേത്. ഐസിസ് ഭീകരര്‍ക്കും ഈ മേഖലയിലെ മറ്റു ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുമുള്ള വാഷിങ്ടണിന്റെ രഹസ്യ പിന്തുണ ഇപ്പോഴും തുടരുകയാണ്. അവരാണ് നമ്മുടെ ഏറ്റവും വലിയ ശത്രു’. ഖമേനി തെഹ്‌റാനില്‍ ഒരു യോഗത്തില്‍ സംസാരിക്കവേ പറഞ്ഞു.

യമനിലും ഫലസ്തീനിലുമുള്ള സ്വേഛാധിപത്യ ഭരണകൂടങ്ങളെ അമേരിക്ക പിന്തുണക്കുകയാണ്. അവര്‍ അവരുടെ രാജ്യത്ത് തന്നെ കുറ്റകൃത്യങ്ങള്‍ നടത്തുന്നു. കോടതി കുറ്റവിമുക്തരാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും യു.എസ് പൊലിസ് കൊലപ്പെടുത്തുകയാണ്. അതാണ് അവരുടെ നീതിന്യായ വ്യവസ്ഥ. എന്നിട്ട് അവര്‍ മറ്റു രാജ്യങ്ങളിലെ ജുഡീഷ്യറിയെ ചോദ്യം ചെയ്യുകയാണ്. രാജ്യത്തിന്റെ സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്ന സഭയിലേക്ക് ശത്രുക്കള്‍ നുഴഞ്ഞു കയറുന്നതില്‍ ഇറാനിലെ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Related Articles