Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുന്നതിരെ പ്രതിഷേധവുമായി ഫലസ്തീനികള്‍

വെസ്റ്റ്ബാങ്ക്: തെല്‍അവീവില്‍ നിന്നും അമേരിക്കന്‍ എംബസി ഖുദ്‌സിലേക്ക് മാറ്റുമെന്ന് തെരെഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ സ്ഥാനമേല്‍ക്കുന്ന പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്കിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ട്രംപിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തു മുദ്രാവാക്യങ്ങളാണ് റാമല്ലയിലും നാബുലിസിലും ഹെബ്രോണിലും നടന്ന റാലികളില്‍ മുഴങ്ങിയത്. ഖുദ്‌സിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റുമെന്നും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നല്‍കിയ വാഗ്ദാനമാണ്.
ഖുദ്‌സ് തലസ്ഥാനമായിട്ടുള്ള രാഷ്ട്രമെന്ന ഫലസ്തീനികളുടെ ചിരകാല സ്വപ്‌നം പാഴാക്കുന്ന അമേരിക്കയുടെ ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് പ്രകടനങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളും ഫലസ്തീന്‍ ദേശീയ നേതാക്കളും വ്യക്തമാക്കി. ഫലസ്തീന്‍ ജനതയോട് അമേരിക്ക കാലങ്ങളായി തുര്‍ന്നു കൊണ്ടിരിക്കുന്ന വഞ്ചനയെയും അധിനിവേശ ഇസ്രയേലിനോട് കാണിക്കുന്ന ചായ്‌വിനെയും അവര്‍ ശക്തമായി അപലപിച്ചു. ഫലസ്തീനികള്‍ക്കിടയിലെ വിയോജിപ്പ് അവസാനിപ്പിച്ച് ഒന്നിക്കേണ്ടതിന്റെ അനിവാര്യതയും പ്രകടനക്കാര്‍ വ്യക്തമാക്കി.

Related Articles