Current Date

Search
Close this search box.
Search
Close this search box.

അന്‍ബാറിലെ അര്‍റുതബയില്‍ നിന്നും ഐഎസ് പിന്‍വാങ്ങുന്നു

ബഗ്ദാദ്: പിടിച്ചടക്കി ഒരു ദിവസത്തിനകം തന്നെ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുള്ള പടിഞ്ഞാറന്‍ അര്‍റുതബയില്‍ നിന്നും ഐഎസ് പിന്‍വാങ്ങുന്നതായി അവരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഇറാഖ് സൈന്യം നഗരം വീണ്ടെുക്കാനുള്ള വ്യാപക ഓപറേഷന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് പിന്‍മാറ്റം. പിന്‍വാങ്ങുന്നതിന് മുമ്പ് ഐഎസ് നഗരത്തിലെ ഭരണനിര്‍വഹണ കേന്ദ്രം തകര്‍ക്കുകയും അഞ്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അപ്രതീക്ഷിത ആക്രമണം നടത്തി ഞായറാഴ്ച്ചയാണ് ഐഎസ് പടിഞ്ഞാറന്‍ അര്‍റുതബ പിടിച്ചെടുത്തത്. കഴിഞ്ഞ മേയില്‍ ഐഎസില്‍ നിന്നും ഇറാഖ് സൈന്യം പിടിച്ചെടുത്ത പ്രദേശമാണ് ഇത്. അന്താരാഷ്ട്ര സഖ്യത്തിന്റെ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ നടത്തിയ മുന്നേറ്റത്തിലാണ് ഇറാഖ് സൈന്യത്തിന് വീണ്ടും നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ സാധിച്ചത്.

Related Articles