Current Date

Search
Close this search box.
Search
Close this search box.

അങ്ങേയറ്റത്തെ വിട്ടുവീഴ്ച്ചയുടെ സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്: ഖത്തര്‍ അമീര്‍

ദോഹ: ഖത്തറിനെ ഉപരോധ രാഷ്ട്രങ്ങള്‍ തുടരുന്ന പ്രചാരണങ്ങള്‍ക്കിടെയും ആത്മനിയന്ത്രണത്തിന്റെയും ആക്ഷേപങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള വിട്ടുവീഴ്ച്ചയുടെയും സമീപനമാണ് തന്റെ രാഷ്ട്രം തുടരുന്നതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഈ രീതി തന്റെ രാജ്യത്തിന് ലോക രാഷ്ട്രങ്ങളുടെ ആദരവ് നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വികസന പദ്ധതികളുടെ പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അതിന് തടസ്സം സൃഷ്ടിക്കാന്‍ ഉപരോധക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശൂറാ കൗണ്‍സിലിന്റെ 46ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീകരതയെ സഹായിക്കുകയും അതിന് ഫണ്ടനുവദിക്കുകയും ചെയ്യുന്നു’ എന്ന ഖത്തറിനെതിരെയുള്ള ആരോപണം അന്താരാഷ്ട്ര സമൂഹത്തില്‍ വിലപ്പോയിട്ടില്ല. രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ രേഖ രേഖപ്പെടുത്തപ്പെട്ടതും എല്ലാവര്‍ക്കും അറിയുന്നതുമാണ്. ഭീകരവിരുദ്ധ പോരാട്ടത്തിന് വേണ്ടിയുള്ള നിരവധി അന്താരാഷ്ട്ര കരാറുകളില്‍ ദോദ പങ്കാളിയാണ്. ഖത്തറിന് ഭീകരതയുമായി യാതൊരു ബന്ധവുമില്ലെന്ന് ഉപരോധ രാഷ്ട്രങ്ങള്‍ മനസ്സിലാക്കണം. എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ പരമാധികാരം മാനിച്ചും പൊതുവായ ധാരണകളുടെയും അടിസ്ഥാനത്തില്‍ ഖത്തര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ ഉപരോധ രാഷ്ട്രങ്ങള്‍ പ്രതിസന്ധിക്ക് പരിഹാരം ആഗ്രഹിക്കുന്നില്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles