Current Date

Search
Close this search box.
Search
Close this search box.

ആഗോള സാമ്പത്തികക്രമത്തില്‍ ഇസ്‌ലാമിക് ബാങ്കിങിന്റെ സാന്നിദ്ധ്യം

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തിയില്‍  15% വര്‍ധനവുണ്ടായിട്ടുണ്ട്. ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, സിംഗപ്പൂര്‍ പോലെയുള്ള ലോകത്തെ വികസിത രാജ്യങ്ങള്‍ നിലവിലെ ബാങ്കിങ് സംവിധാനത്തിന് ബദല്‍ എന്ന നിലക്ക് ഇസ്‌ലാമിക് ബാങ്കിങിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായ ഘട്ടത്തില്‍ ഇസ്‌ലാമിക് ബാങ്കിങ് കാഴ്ചവെച്ച മികച്ച പ്രകടനം മറ്റു പല രാഷ്ട്രങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. HSBC Amanah, Standard Chartered Saadiq, Lloyds TSB Bank and Citigroup തുടങ്ങിയ പ്രമുഖ മള്‍ട്ടിനാഷണല്‍ ബാങ്കുകള്‍ ഇസ്‌ലാമിക് ബാങ്കിങിന്റെ തത്വങ്ങള്‍ക്കനുസരിച്ചാണ് തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നത്. ‘ആരോടും ചായ്‌വും വിവേചനവും കാണിക്കുകയില്ല’ എന്ന തത്വമനുസരിച്ചാണ് ബ്രിട്ടന്‍ പോലെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇസ്‌ലാമിക് ബാങ്കിങ് ബ്രിട്ടനില്‍ ആരംഭിച്ച കാലത്തെ ധനമന്ത്രിയുമായിരുന്ന ഗോര്‍ഡന്‍ ബ്രോണ്‍ ഈ സംവിധാനത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച വ്യക്തിയായാരുന്നു. ലണ്ടന്‍ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ ഭാവി കവാടമാകുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇന്ന് അതിനുണ്ടായിരിക്കുന്ന വളര്‍ച്ച അദ്ദേഹത്തിന്റെ പ്രവചനങ്ങളെ സാധൂകരിക്കും വിധമാണ് . ഇതര ബാങ്കുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഘട്ടത്തില്‍ എന്തു കൊണ്ടാണ് ബ്രിട്ടനിലെ ഇസ്‌ലാമിക് ബാങ്ക് തങ്ങളുടെ ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത് എന്നത് നാം ആലോചിക്കേണ്ടതാണ്. ഈ സിസ്റ്റം യൂറോപ്പില്‍ നടപ്പിലാക്കാന്‍ അവര്‍ ആഹ്വനം ചെയ്യുന്നുമുണ്ട്.  

ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ വളര്‍ച്ച ഒറ്റ നോട്ടത്തില്‍
* ലോകത്തിലെ 75 ലധികം രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
* കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തിയില്‍ 15% വര്‍ധനവുണ്ടായിട്ടുണ്ട്.
* 2010 ല്‍ 826 ബില്യണ്‍ ഡോളറായിരുന്ന ഇസ്‌ലാമിക് ബാങ്കിങ് ആസ്തി 2012 ആയപ്പോള്‍ 1.1 ട്രില്ല്യന്‍ ഡോളറില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
* ഇസ്‌ലാമിക് ബാങ്കിങിന്റെ ആസ്തി പ്രകാരമുള്ള മാര്‍ക്കറ്റ് ഷെയര്‍ 14% പശ്ചിമേഷ്യയിലും, ദക്ഷിണാഫ്രിക്കന്‍ മേഖലകളിലും 25% ഗള്‍ഫ് മേഖലയിലുമാണ്.
* 2006 മുതല്‍ 2010 വരെയുള്ള കണക്ക് പ്രകാരം ഗള്‍ഫ് മേഖലയിലെ പ്രമുഖ 20 ഇസ്‌ലാമിക് ബാങ്കുകളുടെ മൊത്തത്തിലുള്ള വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20% ആണെങ്കില്‍ മേഖലയിലെ പരമ്പരാഗത ബാങ്കുകളുടേത് 9% മാത്രമാണ്.
* 2010 ല്‍ 416 ബില്യണ്‍ ഡോളറായിരുന്ന ഗള്‍ഫ് മേഖലയിലെ ഇസ്‌ലാമിക് ബാങ്കുകളുടെ ആസ്തി 2015 ല്‍ 990 ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിവര്‍ത്തനം : മുബശ്ശിര്‍.എം

Related Articles