Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് കോടതി

ഗസ്സ: ഫലസ്തീനില്‍ നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞടുപ്പ് ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയില്‍ നടത്തെരുതെന്ന് ഫലസ്തീന്‍ ഹൈക്കോടതി വിധി. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വെസ്റ്റ് ബാങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നും കോടതി വിധിച്ചു. തെരഞ്ഞടുപ്പിന് പുതുക്കിയ തിയ്യതി നിശ്ചയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോടതി ഉത്തരവിനനുസൃതമായാണ് സര്‍ക്കാര്‍ തീരുമാനം ഉണ്ടാകേണ്ടതെന്ന് കോടതി പ്രസിഡണ്ട് ഹിശാം ഹല്‍തു വെസ്റ്റ് ബാങ്ക് റാമല്ലയിലെ കോടതിയില്‍ വിധി പ്രസ്താവിക്കാനത്തുന്നതിന് മുമ്പ് പറഞ്ഞു.

ഗസ്സയിലെ ജൂഡീഷ്യറിക്ക് തെരഞ്ഞടുപ്പ് നടത്താന്‍ ആവശ്യമായ ‘ഉറപ്പു’നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ അധീന വെസ്റ്റ്ബാങ്കിലും ഗസ്സയിലുമായി 416 നഗരങ്ങലും പട്ടണങ്ങളിലേക്കും ഈ മാസം എട്ടിനായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അവസനാമായി 2012 ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞടുപ്പ് ഹമാസ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഹമാസ് പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് താത്കാലികമായി മാറ്റുവെക്കാന്‍ സെപ്റ്റംബര്‍ എട്ടിന് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം കോടതി വിധിക്കെതിരെ ഹമാസ് രംഗത്ത് വന്നു. വിധി ‘രാഷ്ട്രീയ’ പരമാണെന്ന് ഹമാസ് വക്താക്കള്‍ പ്രതികരിച്ചു

Related Articles