Current Date

Search
Close this search box.
Search
Close this search box.

ജിഹാദ് വക്രീകരിക്കപ്പെടുന്നതിൻ്റെ മതവും രാഷ്ട്രീയവും

എഡ്വേർഡ് സൈദ് “Orientelism reconesid ered” എന്ന പ്രബന്ധത്തിലാണ് ആദ്യമായി “ഇസ് ലാമോ ഫോബിയ” എന്ന പദം ഉപയോ ഗിച്ചത്. “മുസ് ലിംകളെ സമൂഹത്തിൽ നിന്ന് അന്യവത്കരിക്കുകയും അവർക്കെതിരെ വിവേചനം കാണിക്കുകയും ചെയ്യാൻ കാരണമാകുന്ന മുസ് ലിം വിരുദ്ധ മനോഭാവം” എന്നാണ് ഇസ് ലാമോ ഫോബിയക്കുള്ള സാമാന്യ നിർവ്വചനം.

പ്രവാചക കാലത്തോളം നീളുന്നതാണെങ്കിലും കുരിശു യുദ്ധങ്ങളാണ് (1096- 1271) ഇസ് ലാമോഫോബിയക്ക് ശക്തമായ അടിത്തറ നൽകിയത്. ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ബ്രിട്ടൻ, അയർലൻ്റ്, ഡെൻമാർക്ക് തുടങ്ങി മിക്ക പാശ്ചാത്യ രാജ്യങ്ങളും കുരിശുയുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്! ഒരു “കുട്ടിക്കുരിശു യുദ്ധം” ഉൾപ്പെടെ തുടർച്ചയായ 9 കുരിശു യുദ്ധങ്ങൾ മുസ് ലിം ലോകത്ത് വൻ നാശം വിതച്ചത് ചരിത്രം!

പോപ്പ് ഗ്രിഗറി ഒരു തുണി ചീന്തിയെടുത്ത് കുരിശടയാളങ്ങൾ ഉണ്ടാക്കി സൈനികരെ അണിയിച്ചതു കൊണ്ടാണ് ഈ യുദ്ധങ്ങൾക്ക് “വിശുദ്ധ കുരിശു യുദ്ധങ്ങൾ ” എന്ന പേരു വന്നത്!

കുരിശു യുദ്ധങ്ങൾക്കു ശേഷം പാശ്ചാത്യർ ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിയ കാലഘട്ടത്തിൽ (18, 19 നൂറ്റാണ്ടുകൾ) തങ്ങളുടെ അധിനിവേശങ്ങൾക്ക് ബൗദ്ധിക പടയണി തീർത്തത് ഓറിയൻ്റൽ സ്റ്റഡീസിലൂടെയാണെ ന്നു കാണാം. ഓറിയൻറൽ സ്റ്റഡീസിൻ്റെ അകക്കാമ്പും ഇസ് ലാമോ ഫോബിയ യത്രെ!

“പൗരസ്ത്യ സംസ്കാരങ്ങളെക്കുറിച്ച പഠനം” എന്നാണ് ഓറിയൻ്റലിസത്തിനു നൽകപ്പെടുന്ന വിവക്ഷയെങ്കിലും അതിൻ്റെ പ്രഥമ ലക്ഷ്യം ഇസ് ലാമിനെയും അറബികളെയും പ്രതിസ്ഥാ നത്തു പ്രതിഷ്ഠിക്കലായിരുന്നുവെന്ന് പാശ്ചാ ത്യ ചിന്തകർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

(1811-1956 കാലയളവിൽ മാത്രം ഇസ് ലാം വിരുദ്ധ ലക്ഷ്യത്തോടെ 60,000 ഓറിയൻ്റലിസ്റ്റ് ഗ്രന്ഥങ്ങൾ യൂറോപ്പിലും ഒപ്പം ലോകമെമ്പാ ടും അവയുടെ ഭാഷാന്തരങ്ങളും ഇറങ്ങിയിട്ടു ണ്ടത്രെ! )

ഇനി ജിഹാദിലേക്ക് വരാം. ഇസ് ലാമിക പദാവലിയിൽ ഉദാത്തവും വിശുദ്ധവും അങ്ങേയ റ്റം നീതിയുക്കവുമായ സംജ്ഞയാണ് ജിഹാദ്. പണ്ഡിതന്മാർ ജിഹാദിനെ നാലുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ദേഹേച്ഛകൾക്കെതിരെയുള്ള നിരന്തര പോരാട്ടം, ഭൗതിജീവിതാസക്തിയിൽ പെടാതെ ആത്മനിയന്ത്രണം പാലിക്കൽ, അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ യുള്ള ചെറുത്തു നിൽപ്പ്, സന്ദർഭാനുസരണം ഇത്തരം തിന്മകൾക്കെതിരെയുള്ള കടന്നാക്ര മണം എന്നിവ. ഇവിടെയൊക്കെ തികച്ചും ധാ ർമിക ചട്ടക്കൂട് പാലിക്കണം. മൂല്യപ്രതിബദ്ധ തയില്ലാത്ത ഒരു ജിഹാദ് ഇസ് ലാമികമല്ല. നില പാടിൻ്റെ ഈ കാർക്കശ്യം കൊണ്ടാണ് വിശു ദ്ധ ഖുർആൻ ജിഹാദ് എന്നു മാത്രം പറയാതെ “ജിഹാദു ഫീ സബീലില്ലാഹ് ” (ദൈവികമാർഗ ത്തിൽ നീതിയിലധിഷ്ഠിതമായ ധർമസമരം എന്നു തന്നെ കൃത്യപ്പെടുത്തിയത്!)

ഡച്ചുകാരിൽ നിന്ന് ഇന്തോനേഷ്യയെയും ബ്രിട്ടനിൽ നിന്ന് ഇന്ത്യയെയും ഫ്രാൻസിൽ നിന്ന് അൾജീരിയയെയും ഇറ്റലിയിൽ നിന്ന് ലിബിയയെയും വിമോചിപ്പിച്ചതിൽ ജിഹാദി ൻ്റെ പങ്ക് അദ്വിതീയമാണെന്ന് വിലയിരുത്ത പ്പെട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ ജിഹാദി നോട് തീരാത്ത പകയുണ്ട് പടിഞ്ഞാറിന്!

ആധിപത്യത്തിൻ്റെ അമേരിക്കൻ സാമ്രാജ്യത്യ മാണ് ഇന്ന് ലോകത്തെ നയിക്കുന്നത്.പ്രത്യ ക്ഷവും പരോക്ഷവുമായ അധിനിവേശങ്ങളി ലൂടെ ഭൂരിപക്ഷം രാഷ്ട്രങ്ങളിലും അമേരിക്ക തങ്ങളുടെ സാമ്പത്തിക / സാംസ്കാരിക താത്പര്യങ്ങളുടെ വിഷപ്പല്ലുകളാഴ്ത്തിയിരി ക്കുന്നു. ഇന്നും ദുരൂഹമായി തുടരുന്ന വേൾഡ് ട്രേഡ് സെൻ്റർ ആക്രമണങ്ങളുടെ മറവിൽ കടുത്ത ഇസ് ലാമോ ഫോബിയയാണ് അമേരിക്ക ലോകത്ത് വിതച്ചത്.

സായുധാക്രമണങ്ങൾക്കു പുറമെ തൂലിക കൊണ്ടും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും ഇസ് ലാം ആക്രമിക്കപ്പെടുന്നു. പ്രവാചക നിന്ദാ കാർട്ടൂണുകളും ഇസ് ലാം വിരുദ്ധ സിനി മകളും ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. മുസ് ലിം ലോകത്തെ കൊച്ചു തിന്മകൾ പേയും പർവ്വതീകരിക്കപ്പെടുന്നു. ആശയ പദാവലികൾ വളച്ചൊടിക്കപ്പെടുന്നു! ഒരു ജനതയെ അപമാനിക്കാൻ അവർ പവിത്രമായി കാണുന്നതിനെയെല്ലാം വക്രീകരിക്കണമല്ലോ!

ഈ ഒരു പശ്ചാത്തലത്തിൽ വേണം നമ്മുടെ നാട്ടിൽ നടക്കുന്ന ജിഹാദിൻ്റെ തെറ്റായ പ്രയോഗങ്ങളും വായിച്ചെടുക്കാൻ.

ഇന്ത്യയെ സംബസിച്ചിടത്തോളം സംഘ് ഫാഷിസമാണ് സാമ്രാജ്യത്വ മൂലധനശക്തി കളുടെ മെഗഫോൺ. എന്നാൽ അടുത്തിടെ യായി അവർ മറ്റു ചിലരെക്കൂടി തങ്ങളുടെ പക്ഷത്ത് ചേർത്തു നിർത്താൻ കഠിനയത്നം നടത്തുന്നുണ്ട്. അതിൽ ചില മതമേലധ്യക്ഷ ന്മാരും / മതേതര / യുക്തിവാദ ഭാഗത്തു നിന്നുള്ളവരും വീഴുന്നുണ്ട്. അവരൊക്കെയും സാമ്രാജ്യത്വ-ഫാഷിസ കൂട്ടുകെട്ടിൻ്റെ കാണാച്ചരടുകൾ തിരിച്ചറിയണം എന്നു മാത്രമാണ് ഉണർത്താനുള്ളത് !

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles