Current Date

Search
Close this search box.
Search
Close this search box.

കപടതയെ തിരിച്ചറിയുക

ആദ്യമായി കപടതയെയും, അതിന്റെ ആളുകളെയും തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യകയെന്നതാണ് പ്രധാനം. എന്നാൽ, ന്യായമായ കാരണങ്ങളില്ലാതെ ആളുകളെ കാഫിറാക്കുകയെന്നതാണ് (التكفير) അക്കാര്യത്തിൽ കൂടുതൽ ഭയപ്പെടാനുള്ളത്. ഇത്, വിശുദ്ധ ഖുർആനിലും പ്രവാചക സുന്നത്തിലുമുള്ള നിഷേധികളുടെ (الْكُفَّار) വിശേഷണങ്ങളും, പ്രവർത്തനങ്ങളും, സ്വഭാവഗുണങ്ങളും ഗ്രഹിക്കാതെയും മനസ്സിലാക്കാതെയും സാധാരണ ജനങ്ങൾക്ക് മുമ്പ് തന്നെ വിശ്വാസികൾ നിലകൊള്ളുന്നതിലേക്ക് നയിക്കുന്നു.

എന്നാൽ, നിഷേധികളുടെ വിശേഷണങ്ങളും, സ്വഭാവഗുണങ്ങളും ഗ്രഹിക്കാതിരിക്കുന്നതിനെക്കാൾ ഗുരുതരമായിട്ടുള്ളത് കപടവിശ്വാസികളുടെ വിശേഷണങ്ങളും, പ്രവർത്തനങ്ങളും, സ്വഭാവഗുണങ്ങളും തിരിച്ചറിയുന്നില്ലെന്നതാണ്. ഇത് കാരണമായി വിശ്വാസി സമൂഹത്തിന് സംഭവിക്കേണ്ടത് സംഭവിക്കുകയും ചെയ്തു. അബ്ദുല്ലാഹി ബിൻ സുലൂലിനെക്കാളും അദ്ദേഹത്തിന്റെ അനുയായികളെക്കാളും തീവ്രതയുടെ കപട വിഭാഗങ്ങളാൽ വിശ്വാസി സമൂഹം നയിക്കപ്പെടുകയാണ്.

തിരശ്ശീലക്ക് പിന്നിൽ നിന്ന് കപടത പുറത്തുവരുന്നു:

കപടവിശ്വാസികളെ (الْمُنَافِقِون) സംബന്ധിച്ച് ഇബ്നുൽ ഖയ്യിം പറയുന്നു: “കപടവിശ്വാസികളിൽ നിന്നും, അവരുടെ വിഭാഗങ്ങളിൽ നിന്നും കരുതിയിരിക്കുന്നതിന് വേണ്ടി അല്ലാഹു കപടവിശ്വാസികളെ മറക്ക് പിന്നിൽ നിന്ന് പുറത്തുകൊണ്ടുവന്നിരിക്കുന്നു, വിശുദ്ധ ഖുർആനിൽ അവരുടെ രഹസ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു, അവരുടെ കാര്യങ്ങൾ തന്റെ ദാസന്മാർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.

Also read: വെല്ലുവിളിക്കപ്പെടുന്ന ഖുര്‍ആന്‍

അൽബഖറ അധ്യായത്തിന്റെ തുടക്കത്തിൽ ജനങ്ങളിലെ മൂന്ന് വിഭാഗത്തെ കുറുച്ച് പറഞ്ഞുവെക്കുന്നുണ്ട്. വിശ്വാസികൾ ( الْمُؤْمِنونَ), നിഷേധികൾ (الْكُفَّار), കപടവിശ്വാസികൾ (الْمُنَافِقِون) എന്നിവരാണ് ആ മൂന്ന് വിഭാഗം. വിശ്വാസികളെ സംബന്ധിച്ച് നാല് സൂക്തവും, നിഷേധികളെ സംബന്ധിച്ച് രണ്ട് സൂക്തവും, കപടവിശ്വാസികളെ സംബന്ധിച്ച് പതിമൂന്ന് സൂക്തവും കാണാവുന്നതാണ്. ഇത്, അവരിൽ നിന്ന് ഇസ് ലാമിനും അനുയായികൾക്കും ഏൽക്കേണ്ടി വന്ന കടുത്ത ഉപദ്രവങ്ങളും, കൊടിയ പരീക്ഷണങ്ങളും കൊണ്ടാണ്, അവരുടെ ആധിക്യം കൊണ്ടുമാണ്. തീർച്ചയായും അവർ മുഖേന ഇസ് ലാമിന് ഏൽക്കേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളാണ്. കാരണം, അവർ സ്വന്തെത്തെ ഇസ് ലാമിലേക്ക് ചേർക്കുന്നവരും, ഇസ് ലാമിക വൃത്തത്തിനും സാഹോദര്യത്തിനും കീഴിൽ നിലകൊള്ളുന്നവരാണെന്ന് പ്രഖ്യാപിക്കുന്നവരാണ്. യഥാർഥത്തിൽ അവർ ഇസ് ലാമിന്റെ ശത്രുക്കളാണ്. ഏത് രൂപേണയും അവരുടെ ശത്രുതയും, വിദ്വേഷവും പുറത്തുവന്നുകൊണ്ടേയിരിക്കുന്നതാണ്. എന്നാൽ അവിവേകികൾ വിചാരിക്കുന്നത് അവർ വിജ്ഞാനികളും, സത്കർമികളുമാണെന്നാണ്. വിഡ്ഡിത്വത്തിന്റെയും വിനാശത്തിന്റെയും അങ്ങേതലമാണത്.

അല്ലാഹുവാണ് സത്യം! ഇസ് ലാമിന്റെ എത്ര കോട്ടകളാണ് അവർ തകർത്തത്, എത്ര കോട്ടകളുടെ അടിത്തറകളാണ് അവർ ഇളക്കുകയും നശിപ്പിക്കുകയും ചെയ്തത്, എത്ര ഇസ് ലാമിക ചിഹ്നങ്ങളാണ് അവർ മായിച്ചുകളഞ്ഞത്, എത്ര കൊടികളാണ് അവർ താഴ്ത്തികെട്ടിയത്, ഇസ് ലാമിന്റെ അടിസ്ഥാനങ്ങളെ ഇളക്കിമറിക്കുന്നതിനായി എത്ര തെറ്റിദ്ധാരണകളാണ് അവർ തോണ്ടികൊണ്ടിരിക്കുന്നത്, ഇസ് ലാമിക മൂല്യങ്ങളൊഴുകുന്ന അരുവികളെ അവരുടെ ചിന്തികളിലൂടെ കുഴിച്ചുമൂടാനും ഇല്ലാതാക്കാനും എത്രയാണ് അവർ ശ്രമിച്ചത്!

അവരിൽ നിന്നുള്ള പരീക്ഷണങ്ങളിലുടെയും, ഉപദ്രവങ്ങളിലൂടെയുമാണ് ഇസ് ലാമും അനുയായികളും മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ഒരു സംഘത്തിന് ശേഷം മറ്റൊരു സംഘമായി അവർ തെറ്റിദ്ധാരണകൾ പരത്തികൊണ്ടിരിക്കുന്നു. എന്നിരുന്നാലും, അവർ വാദിക്കുന്നത് ഞങ്ങൾ സത്കർമികളാണെന്നാണ്. ‘അറിയുക, അവർ നാശകാരികൾ തന്നെയാകുന്നു. പക്ഷേ, അവരത് അറിയുന്നില്ല.’ (അൽബഖറ: 12)  ‘അവർ അവരുടെ വായകൊണ്ട് അല്ലാവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു. ‘ (അസ്വഫ്ഫ്: 8) “

അവലംബം: iumsonline.org

Related Articles