Current Date

Search
Close this search box.
Search
Close this search box.

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ട പ്രാർഥന

ഉറങ്ങാൻ കിടക്കുമ്പോൾ വുദൂഅ് ഉണ്ടാക്കുക. പിന്നെ, സൂറതുൽ ഇഖ്ലാസ്, മുഅവ്വദതൈനി എന്നിവ മൂന്ന് പ്രാവശ്യം വീതം ഓതി ഇരുകൈയിലും ഊതി ശരീരം മുഴുവൻ തടവുക. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നിവ 33ഉം അല്ലാഹു അക്ബ‌ർ എന്നതു 34ഉം പ്രാവശ്യം പറയുക. വലതുഭാഗത്തേക്ക് ചരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക-

اللهم أسلمتُ نفسي إليك، ووجهت وجهي إليك، وفوضت أمري إليك، وألجأت ظهري إليك، رغبة ورهبة إليك، لا ملجأ ولا منجا منك إلا إليك، آمنت بكتابك الذي أنزلت، ونبيك الذي أرسلت
“അല്ലാഹുവേ എന്നെ ഞാൻ നിന്നെ ഏൽപിച്ചിരിക്കുന്നു. എന്റെ മുഖം നിന്നിലേക്ക് തിരിച്ചിരിക്കുന്നു. എന്നെ ഞാൻ നിനക്ക് വിധേയനാക്കിയിരിക്കുന്നു. എന്റെ കാര്യം നിന്നെ ഏൽപിച്ചിരിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചേർത്തു വെച്ചിരിക്കുന്നു. നിന്നെ ഭയന്നും നിന്നിൽ പ്രതീക്ഷയർപ്പിച്ചും. നിന്നിൽ നിന്ന് നിന്നിലേക്കില്ലാത്ത ഒരു അഭയവും രക്ഷയുമില്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ നിയോഗിച്ച പ്രവാചകനിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.” എന്നാണതിനർഥം.

ഈ പ്രാർത്ഥന ഏറ്റവും ഒടുവിലാണ് പറയേണ്ടത്. ഇത്രയും ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.

Related Articles