Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വടക്കന്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് 26കാരനായ സദ്ദാം ഹുസൈന്‍ ബനി ഊദ കൊല്ലപ്പെട്ടത്. തുബസ് ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൈന്യം വാണ്ടട് പട്ടികയിലുള്ള ഫലസ്തീനികളെ അന്വേഷിച്ച് റെയ്ഡ് നടത്തിയത്.

തുബസ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നിന്ന് ഇസ്രായേല്‍ സൈനികന്‍ തൊടുത്ത വെടിയുണ്ട ഊദയുടെ തോളിലേക്കും ഹൃദയത്തിലേക്കും ഇടത് ശ്വാസകോശത്തിലേക്കും തുളച്ചുകയറിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗുരുതരമായി പരുക്കേറ്റ ഊദയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങി. ഇസ്രായേല്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഊദക്ക് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാത്രി തന്നെ ഇസ്രായേല്‍ സൈന്യം റെയ്ഡ് ആരംഭിച്ചിരുന്നു. റെയ്ഡിനിടെ രണ്ട് പുരുഷന്മാരെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് പേരെ അധിനിവേശ പ്രദേശത്തുടനീളമുള്ള മറ്റ് മേഖലകളില്‍ നിന്നും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles