Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി, അഹ്മദ് റയ്‌സൂനി, അലി ഖുറദാഇ- അനുശോചനം രേഖപ്പെടുത്തി

ദോഹ: ഭരണകൂട ഭീകരതയുടെ പിടിയിലമര്‍ന്ന് രക്തസാക്ഷ്യം വഹിച്ച ഈജിപ്ത് മുന്‍ ഭരണാധികാരി മുഹമ്മദ് മുര്‍സിക്ക് മുന്‍ ലോക പണ്ഡിതസഭ അധ്യക്ഷന്‍ ശൈഖ് യൂസുഫല്‍ ഖറദാവി അനുശോചനം രേഖപ്പെടുത്തി. ‘സത്യവിലശ്വാസികളുടെ കൂട്ടത്തില്‍ ചിലയാളുകളുണ്ട്. അല്ലാഹുവിനോട് ഏതൊരു കാര്യത്തില്‍ കരാര്‍ ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി’ എന്ന പരിശുദ്ധ ഖുര്‍ആനിലെ സൂക്തം അടിക്കുറിപ്പായാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അദ്ദേഹം പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന് പൊറുത്ത് കൊടുക്കാനും രക്തസാക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനും പ്രാര്‍ഥിച്ച് കൊണ്ടാണ് ശൈഖ് ഖറദാവി പോസ്‌ററ് അവസാനിപ്പിക്കുന്നത്.

ലോക പണ്ഡിതസഭയുടെ അധ്യക്ഷന്‍ അഹ്മദ് റയ്‌സൂനിയും സെക്രട്ടറി അലി ഖുറദാഇയും

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ത് ഭരണാധികാരി മുഹമ്മദ് മുര്‍സിയുടെ രക്തസാക്ഷിത്വ വാര്‍ത്ത ഈജിപ്ത്കാരേയും ലോക മുസ്‌ലികളേയും വേദനിപ്പിക്കുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉന്നതമായ രക്തസാക്ഷിത്വമാണ് അദ്ദേഹം വരിച്ചത്. അന്യായമായി ജയിലിലടച്ച് പീഢിപ്പിക്കുകയും ഏറ്റവും ചെറിയ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്ത ഈജിപ്തിലെ സൈന്യമാണ് ഇതിനുത്തരവാദി. പണ്ഡിതസഭ ഇവയെല്ലാം അല്ലാഹുവിലേക്കാണ് മടക്കുന്നത്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെ കുറിച്ച് അവന്‍ അശ്രദ്ധനല്ല. ലോക പണ്ഡിതസഭ മുഹമ്മദ് മുര്‍സിയുടെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തിയതിങ്ങനെയാണ്. പണ്ഡിതസഭയുടെ അധ്യക്ഷന്‍ അഹ്മദ് റയ്‌സൂനിയും സെക്രട്ടറി അലി ഖുറദാഇയും സംയുക്തമായി ഇറക്കിയ കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

Related Articles