Current Date

Search
Close this search box.
Search
Close this search box.

കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷന്‍ 2026ന് ആദരം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് പ്രയാസപപ്പെടുന്നവര്‍ക്ക് നടത്തിയ സഹായ പദ്ധതികള്‍ക്ക് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷന്‍ 2026ന് ഡല്‍ഹി മജിസ്‌ട്രേറ്റിന്റെ ആദരം.

വിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍,സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ എന്നിവക്കാണ് ഡല്‍ഹി സൗത്ത് ഈസ്റ്റ് ജില്ല മജിസ്‌ട്രേറ്റിന്റെ അഭിനന്ദനം. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയും ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സേവനം മുന്‍നിര്‍ത്തിയാണ് അഭിനന്ദനം.

സൗത്ത് ഈസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് ഹര്‍ലീന്‍ കൗര്‍ ഐ.എ.എസില്‍ നിന്നും അഭന്ദന പത്രം വിഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി. ലോക്ക് ഡൗണ്‍ കാലത്ത് 1,58,600 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കാണ് സംഘടന ഭക്ഷണം എത്തിച്ചു നല്‍കിയത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിക്ക് ഐ.സി.യു യൂനിറ്റ് നല്‍കിയിരുന്നു. 19 സംസ്ഥാനങ്ങളിലായി 138 ജില്ലകളില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സഹായമെത്തിച്ചിട്ടുണ്ട്.

Related Articles