Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഇഖ്ബാലിന്റെ കവിത ചൊല്ലി; പ്രിന്‍സിപ്പളിനെതിരെ കേസ്- വീഡിയോ

റായ്ബറേലി: സ്‌കൂളില്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇഖ്ബാലിന്റെ കവിത ചൊല്ലിയതിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് യു.പി പൊലിസ്. ഉര്‍ദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ കവിത ചൊല്ലുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ വ്യാഴാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

1902ല്‍ ഇഖ്ബാല്‍ എഴുതിയ ‘ലാബ് പേ ആത്തി ഹേ ദുവാ’ എന്ന കവിതയില്‍ നിന്നുള്ള വരികളാണ് പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികള്‍ പാ
ടിയത്. ‘മേരെ അള്ളാഹു ബുറൈ സെ ബചാന മുജ്‌കോ’ (അല്ലാഹുവേ, തിന്മയില്‍ നിന്ന് എന്നെ സംരക്ഷിക്കൂ) എന്ന വരികള്‍ കുട്ടികള്‍ പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയും പ്രതിഷേധവുമായി രംഗത്തുവരികയുമായിരുന്നു.
പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് നേതാവ് സോംപാല്‍ സിംഗ് റാത്തോഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ നഹിദ് സിദ്ദിഖിയെയും സ്‌കൂളിലെ ശിക്ഷാ മിത്രന്‍ വസീറുദ്ദീനെതിരെയും മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

https://twitter.com/i/status/1606035461570318342

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സിദ്ദിഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും വസീറുദ്ദീനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സാരെ ജഹാന്‍ സേ അച്ഛാ എന്ന പ്രശസ്തമായ ദേശഭക്തി ഗാനം എഴുതിയതും അല്ലാമാ ഇഖ്ബാലാണ്.

Related Articles