Current Date

Search
Close this search box.
Search
Close this search box.

ലെബനാനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിസന്ധി നേരിടുന്ന ലെബനാനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച ലെബനാനു വേണ്ടി വ്രതമനുഷ്ടിക്കാനും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ക്രിസ്തീയ വിശ്വാസികളോട് കത്തോലിക് ചര്‍ച്ച തലവനായ പോപ് ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്.

ബെയ്‌റൂത്ത് നഗരത്തില്‍ ഉണ്ടായ ദുരന്തത്തിനു ഒരു മാസം പിന്നിടുന്ന വേളയില്‍ എന്റെ മനസ്സ് വീണ്ടും ലെബനാനിലേക്കും അവിടുത്തെ ജനങ്ങളിലേക്കും തിരിയുകയാണ്. ലെബനാനിനെ ഏകാന്തതയിലേക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും വ്യാഴാഴ്ച നടത്തിയ പ്രഭാഷണത്തില്‍ മാര്‍പാപ പറഞ്ഞു.

ലെബനാന്റെ പതാക കൈയില്‍ പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വത്തിക്കാന്‍ സിറ്റിയിലെ സാന്‍ ദമാസോ മുറ്റത്ത് നവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വെള്ളിയാഴ്ച ലെബനാന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിരുന്നു പ്രഭാഷണം. ലെബനാന്റെ രാഷ്ട്ര നതാക്കളുമായി ചര്‍ച്ച നടത്തുന്ന പോപ് തങ്ങളുടെ പിന്തുണ അവരെ അറിയിക്കും.

ലെബനാന്‍ ജനസംഖ്യയുടെ 54 ശതമാനം മുസ്ലിംകളും 45 ശതമാനം ക്രൈസ്തവരുമാണ്. ഓഗസ്റ്റ് ആദ്യ വാരം നടന്ന ബെയ്‌റൂത്തിലെ സ്‌ഫോടനത്തില്‍ ഇരുനൂറിലധികം പേര്‍ മരിക്കുകയും 5000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles