Current Date

Search
Close this search box.
Search
Close this search box.

അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു; അല്‍അഖ്‌സ മസ്ജിദിലെ ഖത്തീബിന്റെ വീട്ടില്‍ ഇസ്രായേല്‍ റെയ്ഡ്

ജറൂസലം: ഇസ്‌ലാമിക് സുപ്രീം കമ്മിറ്റിയുടെ തലവനും അല്‍അഖ്‌സ മസ്ജിദിലെ പ്രഭാഷകനുമായ ശൈഖ് ഇക്‌രിമ സ്വബ്‌രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായി ഇസ്രായേല്‍ അധിനിവേശ സൈന്യം അറിയിച്ചു. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം മസ്‌കൂബിയ തടങ്കല്‍ കേന്ദ്രത്തില്‍ വെച്ച് ശൈഖ് ഇക്‌രിമ സ്വബ്‌രിയെ ചോദ്യം ചെയ്യുകയായിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ജറൂസലമിലെ സുരക്ഷാ കേന്ദ്രത്തില്‍ വെച്ച് തന്നെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായി ശൈഖ് ഇക്‌രിമ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍, താന്‍ രക്തസാക്ഷിത്വത്തെ പിന്തുണക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിയല്ല. ഞാന്‍ രക്തസാക്ഷികളായ പലരുടെയും വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതായി അവര്‍ കരുതി -ശൈഖ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ അധികൃതര്‍ മുമ്പും ശൈഖ് ഇക്‌രിമയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ഒന്നിലധികം പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും കുറച്ചുകാലത്തേക്ക് അല്‍ഖ്‌സയില്‍ പ്രവേശിക്കുന്നതിന് വിലക്കകുയും ചെയ്തിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles