Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ എന്താണ്? പുതിയ കോഴ്‌സിന് തുടക്കമിട്ട് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല

വാഷിങ്ടണ്‍: യു.എസില്‍ ദൃശ്യമാകുന്ന ഇസ്‌ലാമോഫോബിയ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് പുതിയ കോഴ്‌സിന് തുടക്കമിട്ട് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല. യു.എസില്‍ കാണപ്പെടുന്ന ഇസ്‌ലാമോഫോബിയ വിദ്യാര്‍ഥകളെ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കോഴ്‌സിന് തുടക്കമിട്ടിരിക്കുന്നത് -‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്തു.

‘ഇസ്‌ലാമോഫോബിയ ചോദ്യം ചെയ്യുക’ എന്ന പേരിലുള്ള കോഴ്‌സിന് നേതൃത്വം നല്‍കുന്നത് സ്റ്റാന്‍ഫോര്‍ഡിലെ മര്‍കസ് റിസോഴ്‌സ് സെന്ററിന്റെ ഡയറക്ടറും അസോസിയേറ്റ് ഡീനുമായ അബിയ അഹ്‌മദാണ് -സര്‍വകലാശാലാ വിദ്യാര്‍ഥകള്‍ നടത്തുന്ന പത്രമായ ‘ദി സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള സങ്കീര്‍ണതകളെ ആശയപരമായും അത് എങ്ങനെ വെളിപ്പെടുന്നുവെന്നതിനെയും ചോദ്യം ചെയ്യുകയെന്നതാണ് കോഴ്‌സ് ലക്ഷ്യംവെക്കുന്നതെന്ന് അബിയ അഹ്‌മദ് പറഞ്ഞു.

നിലവില്‍ പത്ത് വിദ്യാര്‍ഥികളാണ് കോഴ്‌സിന് അഡ്മിഷനെടുത്തിരിക്കുന്നത്. മുസ്‌ലിം വിരുദ്ധത യു.എസില്‍ വളരെ കാലമായുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് മുസ്‌ലിംകള്‍ യു.എസില്‍ മതത്തിന്റെ പേരില്‍ പൊലീസ് പീഡനങ്ങള്‍ക്ക് ഇരയാകാന്‍ അഞ്ചിരട്ടി സാധ്യതയുണ്ടെന്ന് റൈസ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles