Current Date

Search
Close this search box.
Search
Close this search box.

2017ന് ശേഷം ആദ്യമായി ഏഴ് പേരെ തൂക്കിലേറ്റി കുവൈത്ത്

കുവൈത്ത് സിറ്റി: 2017ന് ശേഷം ആദ്യമായി വധശിക്ഷ നടപ്പിലാക്കി കുവൈത്ത്. കഴിഞ്ഞ ദിവസം ഏഴ് പേരെയാണ് വിവിധ കുറ്റങ്ങള്‍ക്കായി കുവൈത്ത് അധികൃതര്‍ തൂക്കിലേറ്റിയത്. കുവൈത്തിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കുനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാല് കുവൈത്തികള്‍, ഒരു പാകിസ്താനി,ഒരു സിറിയന്‍,ഒരു എത്യോപ്യന്‍ എന്നിങ്ങനെയാണ് വധശിക്ഷക്ക് വിധേയമാക്കിയവരുടെ സ്വദേശം. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ രണ്ടര നൂറ്റാണ്ട് രാജ്യം ഭരിച്ച കുവൈത്ത് രാജകുടുംബമായ അല്‍ സബാഹ് കുടുംബത്തിലെ അംഗമാണ്.

2017 ജനുവരി 25നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയിരുന്നത്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പ്രമുഖ അവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് തൂക്കിലേറ്റല്‍. ‘ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ആത്യന്തികമായി ക്രൂരവും മനുഷ്യത്വരഹിതവും നികൃഷ്ടവുമായ ശിക്ഷയാണെന്നും കുവൈറ്റ് വധശിക്ഷ ”മുഴുവന്‍” നിര്‍ത്തലാക്കണമെന്നും ആംനസ്റ്റി പറഞ്ഞു.

1960കളുടെ മധ്യത്തിലാണ് കുവൈറ്റ് ആദ്യമായി വധശിക്ഷ നടപ്പാക്കിയത്. അതിനുശേഷം ഡസന്‍ കണക്കിന് ആളുകളെ, പ്രധാനമായും കൊലപാതകത്തിനും മയക്കുമരുന്ന് കടത്തിനും ശിക്ഷിക്കപ്പെട്ടവരെ കുവൈത്ത് വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്.

Related Articles