Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു

കോഴിക്കോട്: ലൗ ജിഹാദുമായി ബന്ധപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ജമാഅത്തെ ഇസ്ലാമി കേരള വക്കീല്‍ നോട്ടീസയച്ചു. കേരളത്തിലെ ക്യാംപസുകളില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച് ഐ.എസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണെന്നുമാണ് കഴിഞ്ഞ ദിവസം ജോര്‍ജ് തോമസ് പറഞ്ഞത്.

പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അപകീര്‍ത്തിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി അഡ്വ. അമീന്‍ ഹസനാണ് നോട്ടീസയച്ചത്.

രാജ്യത്തിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദു പോലുള്ള വംശീയ വിദ്വേഷ പ്രയേഗങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് ബോധപൂര്‍വമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് തോമസിന്റെ പ്രസ്താവനയെന്നും നോട്ടീസില്‍ ആരോപിച്ചു.

Related Articles