Current Date

Search
Close this search box.
Search
Close this search box.

യമനിലെ യുദ്ധ സാഹചര്യം; അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് യു.എസില്‍ തുടക്കമായി

വാഷിങ്ടണ്‍: യമനിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് യു.എസില്‍ തിങ്കളാഴ്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി. യമന്‍ രാഷ്ട്രീയക്കാരും ഗവേഷകരും പാശ്ചാത്യ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ യമനിലെ സംഘര്‍ഷം ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കുമെന്നാണ് കരുതുന്നത്. തവക്കുല്‍ കര്‍മാന്‍ ഫൗണ്ടേഷനും ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ സമകാലിക അറബ് പഠന കേന്ദ്രവും ഡോണും (Democracy for the Arab World Now) ചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടപ്പിച്ചത്. ശാശ്വതമായ സമാധാനവും ജനാധിപത്യവും നേടിയെടുക്കുന്നതിന് യമനിലെ യുദ്ധ സാഹചര്യവും അത് അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുക, യുദ്ധത്തിന് ശേഷമുള്ള രാജ്യത്തെ പുനര്‍നിര്‍മിക്കുക തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഫറന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് തന്റെ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും 2023 ഇതിന് അവസരം നല്‍കുമെന്ന് യു.എസ് വിശ്വസിക്കുന്നുവെന്നും യമനിലെ യു.എസ് പ്രതിനിധി തിമോത്തി ലെന്‍ഡര്‍കിങ് പറഞ്ഞു. യമനിലെ സമാധാന ശ്രമങ്ങള്‍ തകര്‍ക്കുന്നത് ഹൂഥികളാണെന്ന് ലെന്‍ഡര്‍കിങ് കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര സമൂഹവും യു.എന്നും യമന്‍ വിഷയം കൈകാര്യം ചെയ്തത് രാജ്യത്ത് സമാധാനം അസാധ്യമാക്കിയതായി നൊബേല്‍ സമ്മാന ജേതാവായ തവക്കുല്‍ കര്‍മാന്‍ വിമര്‍ശിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles