Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ്; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളുടെ അഭിപ്രായം തേടും

ലഖ്‌നോ: സുപ്രീം കോടതി പരിഗണനയിലുള്ള മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. മുസ്‌ലിം സ്ത്രീകളുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതയില്‍ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്ത്രീകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ തേടുന്നതിന് വേണ്ടി പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ട അദ്ദേഹം വനിതാസംഘടനകളുമായി സംസാരിക്കുന്നതിന് വേണ്ടി വകുപ്പ് മന്ത്രിയോടും മന്ത്രിസഭയിലെ വനിതാ മന്ത്രിമാരോടും ആവശ്യപ്പെട്ടു.
ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിന്റെ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ദ്വിദിന യോഗം മുത്വലാഖ് വിഷയം ചര്‍ച്ച ചെയ്യും. മുത്വലാഖും നികാഹ് ഹലാലയും തനിപിന്തിരിപ്പന്‍ നടപടികളാണെന്ന് പറഞ്ഞ് അവയെ എതിര്‍ത്ത് നിരവധി മുസ്‌ലിം സ്ത്രീകള്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പിച്ചിട്ടുണ്ടെന്നും ഡെക്കാന്‍ ഹെറാല്‍ഡ് റിപോര്‍ട്ട് ചെയ്തു.

Related Articles