Current Date

Search
Close this search box.
Search
Close this search box.

‘പര്‍വാസ്’ ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് & കോണ്‍ഫറന്‍സിന് തുടക്കം

കോഴിക്കോട്: ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് & കോണ്‍ഫറന്‍സ് ‘Parvaaz’ ലോഗോ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, സെക്രട്ടറി സുഹൈല തളാപ്പുറത്ത്, പ്രോഗ്രാം കണ്‍വീനര്‍ നഫീസ തനൂജ, സമിതിയംഗങ്ങളായ റുക്‌സാന പി, നസ്‌റിന്‍ പി. നസീര്‍, തബ്ശീറ സുഹൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 9ന് പാലക്കാട് ഓര്‍ഫനേജ്, പേഴുംകരയില്‍ വെച്ച് Parvaaz കാമ്പസ് ഫെസ്റ്റും വിദ്യാര്‍ഥിനി സമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി ആദ്യഘട്ട രചനാ മത്സരങ്ങള്‍ നവംബര്‍ 18 ന് വാദിഹുദ വിമണ്‍സ് അക്കാദമി (കണ്ണൂര്‍), ഇര്‍ശാദിയ കോളേജ് (ഫറോഖ്), ഇലാഹിയ അറബിക് കോളേജ് (തിരൂര്‍ക്കാട്), ഐ.സി വാടാനപ്പള്ളി (മന്നം) എന്നീ നാല് സെന്ററുകളിലായി നടക്കും. ജമാഅത്തെ ഇസ്‌ലാമി എജ്യുകേഷന്‍ ബോര്‍ഡിനും മജ്‌ലിസ് എജ്യുകേഷന്‍ ബോര്‍ഡിനും കീഴിലുള്ള സ്ഥാപനങ്ങളാണ് Parvaazല്‍ പങ്കെടുക്കുക.

Related Articles