Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ നിന്ദ; ജക്കാര്‍ത്ത ഗവര്‍ണര്‍ക്കെതിരെയുള്ള വിധി നീട്ടിവെച്ചു

ഖുര്‍ആന്‍ നിന്ദയുടെ പേരില്‍  ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി പുര്‍നാമക്കെതിരായ കേസിലെ വിചാരണ അവസാനിപ്പിച്ചതായി ബെഞ്ച് അറിയിച്ചു. കേസിലെ വിധിപ്രസ്താവിക്കുന്നത് മെയ് 9 ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദമംഗീകരിക്കപ്പെട്ടാല്‍, ജയില്‍ശിക്ഷ കൂടാതെ തന്നെ  പുര്‍നാമക്ക് ഒക്ടോബറില്‍  ഭരണകാലയളവ്  അവസാനിപ്പിക്കാവുന്നതാണ്. ചെയ്യാത്ത കുറ്റമാണ് തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് വിചാരണക്കിടെ പുര്‍നാമ പറഞ്ഞു.
വിചാരണാവേളയില്‍ തനിക്കെതിരെയുള്ള  ആരോപണങ്ങള്‍ അദ്ദേഹം നിരാകരിച്ചു. കേലവം സംശയത്തില്‍ തുടങ്ങിയ ആരോപണം ക്രമേണ സ്ഥിരീകരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Related Articles