Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് 20 സംഘടനാംഗങ്ങള്‍ക്ക് വിലക്ക്

തെല്‍അവീവ്: ഫല്‌സ്തീന്‍ അനുകൂല സംഘടനയായ ബി.ഡി.എസ് മൂവ്‌മെന്റിനെ പിന്തുണക്കുന്നെന്നാരോപിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 സംഘടനയിലെ അംഗങ്ങള്‍ക്ക് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇസ്രായേലിന്റെ തന്ത്രപ്രധാനമായ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് ഔദ്യോഗികമായി പുറത്തുവിട്ടത്.

യു.എസ്,യൂറോപ്,ലാറ്റിന്‍ അമേരിക്ക,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 സംഘടനയിലെ അംഗങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന കാരണത്താലാണ് പ്രവേശനത്തിന് വിലക്ക. എന്നാല്‍ ഇസ്രായേല്‍ പൗരന്മാര്‍ക്കിടയില്‍ ഇത്തരം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലുള്ള തീരുമാനം അറിയിച്ചിട്ടില്ല.

യു.കെ ആസ്ഥാനമായുള്ള ഫ്രന്റ്‌സ് ഓഫ് അല്‍ അഖ്‌സ,ഫലസ്തീന്‍ സോളിഡാരിറ്റി ക്യാംപയിന്‍,ജ്യൂയിഷ് വോയ്‌സസ് ഓപ് പീസ്,വാര്‍ ഓണ്‍ വാണ്ട് എന്നീ സംഘടകളെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും കരിമ്പട്ടികയില്‍പ്പെടുത്തുകയാണ് ഇസ്രായേലിന്റെ ഉദ്ദേശ്യമെന്ന് വാര്‍ ഓണ്‍ വാണ്ട് വക്താവ് അസദ് റഹ്മാന്‍ പ്രതികരിച്ചു.

ഫലസ്തീന്റെ അവകാശങ്ങള്‍ക്കു വേണ്ടിയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരേയും ശബ്ദമുയര്‍ത്തുന്ന അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിശബ്ദമാക്കാനാണ് ഇസ്രായേല്‍ ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇത് തീര്‍ത്തും നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles