Current Date

Search
Close this search box.
Search
Close this search box.

‘ഇസ്രായേല്‍ കുടിയേറ്റത്തെ അമേരിക്ക വിമര്‍ശിക്കുന്നത് അര്‍ഥശൂന്യമാണ്’

കഴിഞ്ഞ വ്യാഴാഴ്ച, ഇസ്രായേലിന്റെ കുടിയേറ്റ വ്യാപന പദ്ധതി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചിരുന്നു. അതേസമയം, കുടിയേറ്റത്തെ അപലപിക്കാനുള്ള യു.എന്നിന്റെ നിര്‍ദേശം പ്രയോജനപ്രദമല്ലെന്നും യു.എസ് പ്രതികരിച്ചിരുന്നു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ നടത്തിയ നിയമ ലംഘനങ്ങളെ ശരിയാംവിധം ചെറുക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ വിമുഖതയാണ് ഈ വൈരുധ്യം അടിവരയിടുന്നതെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ വക്താക്കള്‍ വ്യക്തമാക്കി.

നടപടിയെടുക്കാതെ, ഇസ്രായേല്‍ നയങ്ങള്‍ക്കെതിരായ കേവല പ്രസ്താവനകള്‍ അര്‍ഥശൂന്യമാണ്. ഇത് അസംതൃപ്തി പ്രകടപ്പിച്ചതാണെന്ന് ഇസ്രായേലിന് അറിയാം. ഇത് ഖേദമോ കനത്ത ആശങ്കയോ നയതന്ത്രപരമായ ഏത് പദപ്രയോഗമായാലും ഈ മനോഭാവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രായേലിനെതിരെ യു.എസ് ഭരണകൂടം ഇപ്പോഴും പ്രായോഗികമായി ഒന്നും ചെയ്യുന്നില്ലെന്ന് അറബ് സെന്റര്‍ വാഷിങ്ടണ്‍ ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീല്‍ ജഹ്ഷാന്‍ അല്‍ജസീറയോട് പറഞ്ഞു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വയം പ്രഖ്യാപിത സയണിസ്റ്റും ഇസ്രായേലിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയുമാണ്. എന്നാല്‍, തിങ്കളാഴ്ച ബൈഡന്‍ ഭരണകൂടം അപൂര്‍വവും അസാധരവുമായ പ്രസ്താവന നടത്തി. അത് അധിനിവേശ വെസ്റ്റ് ബാങ്കില്‍ 10000 സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രായേല്‍ പദ്ധതിക്കെതിരെയുള്ള വിമര്‍ശനമായിരുന്നു. ഇസ്രായേലിന്റെ ഈ നീക്കത്തില്‍ വലിയ ആശങ്കയുണ്ടെന്ന് യു.എസ് പറഞ്ഞു. ഒരു ദിവസത്തിന് ശേഷം, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ വിദേശകാര്യ മന്ത്രിമാര്‍ക്കൊപ്പം ഇസ്രായേലിന്റെ ഈ നീക്കത്തെ എതിര്‍ത്തു. ഇസ്രായേലിനും ഫലസ്തിനുമിടയിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള ഈ ഏകപക്ഷീയ നടപടികളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് നയതന്ത്രജ്ഞര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈറ്റ് ഹൗസ് വക്താവ് കെയ്ന്‍ ജീന്‍ പിയറി ഇസ്രായേല്‍ പ്രഖ്യാപനത്തില്‍ യു.എസ് വലിയ അശങ്കയിലാണെന്നും പ്രതികരിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles