Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയിലും കൊറോണ സ്ഥിരീകരിച്ചു

അബൂദബി: ലോകത്തെയൊന്നാകെ ഭീതിപ്പെടുത്തി മുന്നോട്ടു പോകുന്ന കൊറോണ വൈറസ് യു.എ.ഇയിലും. ബുധനാഴ്ച യു.എ.ഇ ആരോഗ്യമന്ത്രാലയാണ് രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ ഒരു കുടുംബത്തിനാണ് വൈറസ് ബാധയുള്ളത്. എന്നാല്‍ എത്ര പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയമോ സര്‍ക്കാര്‍ വൃത്തങ്ങളോ തയാറായില്ലെന്ന് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ ബാധ കണ്ടെത്തിയവരുടെ ആരോഗ്യ നില സാധാരണ നിലയിലാണെന്നും ഇവര്‍ ചികിത്സയിലാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഏത് എമിറേറ്റിലുള്ള കുടുംബത്തിനാണ് ബാധയേറ്റതെന്നും പുറത്തുവിട്ടിട്ടില്ല.

Related Articles