Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ പുതിയ ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന

അങ്കാറ: തെറ്റായ വിവരം നല്‍കുന്നത് തടയുന്ന തുര്‍ക്കിയുടെ പുതിയ ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ മാധ്യമപ്രവര്‍ത്തനത്തെ നിര്‍ദേശിത ബില്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ വാച്ച്‌ഡോഗിന്റെ ലീഗല്‍ ബോഡി പറഞ്ഞു. തുര്‍ക്കി പാര്‍ലമെന്റ് നിര്‍ദേശിത ബില്‍ തള്ളിക്കളയണമെന്ന് വാച്ച്‌ഡോഗ് ആവശ്യപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജയില്‍ ശിക്ഷയും കരട് നിയമനിര്‍മാണത്തിലെ മറ്റ് വീഴ്ചകളും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏകാധിപത്യ നിയന്ത്രണം കൊണ്ടുവരുമെന്ന് വാച്ച്‌ഡോഗ് വെനീസ് കമ്മീഷന്‍ വ്യക്തമാക്കി. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (European Court of Human Rights) ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ് ബില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles