Current Date

Search
Close this search box.
Search
Close this search box.

സെക്‌സ് മ്യൂസിയത്തില്‍ നിന്നുള്ള ഫോട്ടോ; തുര്‍ക്കി സെലിബ്രിറ്റിക്കെതിരെ കേസ്

അങ്കാറ: ആംസ്റ്റര്‍ഡാമിലെ സെക്‌സ് മ്യൂസിയത്തില്‍ നിനുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് തുര്‍ക്കിയിലെ സോഷ്യല്‍ മീഡിയ താരത്തിനെതിരെ കേസ്. ഡച്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 23കാരിയായ മെര്‍വ് ടാസ്‌കിനെതിരെയാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

അശ്ലീലവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയ കോടതി ഒക്ടോബറില്‍ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. അശ്ലീല വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതിന് ടാസ്‌കിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജന്മദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് ടാസ്‌കിന്‍ നെതര്‍ലാന്റിലേക്ക് യാത്ര പോയിരുന്നത്. ഈ സമയത്ത് ലോകപ്രശസ്ത മ്യൂസിയമായ ആംസ്റ്റര്‍ഡാമിലെ സെക്‌സ് മ്യൂസിയം സന്ദര്‍ശിക്കുകയും അവിടെ നിന്ന് ഫോട്ടെയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകയും ചെയ്തിരുന്നു.

1985ല്‍ തുറന്ന മ്യൂസിയം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ കൊണ്ട് നിരവധി രൂപങ്ങളും പ്രതിമകളുമാണ് മറ്റു പ്രദര്‍ശന വസ്തുക്കളുമാണ് മ്യൂസിയത്തിലുള്ളത്. അതേസമയം, തുര്‍ക്കി കോടതി നടപടിക്കെതിരെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles