Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകം

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് വ്യാഴാഴ്ച കൊല്ലപ്പെട്ടു. ബത്‌ലഹേമിന് സമീപം ദഹീശ ക്യാമ്പിലേക്ക് സൈന്യം അതിക്രമച്ച് കയറിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെയുള്ള മൂന്നാമത്തെ കൊലപാതകമാണിത്. അതേസമയം, ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്യാമ്പില്‍ അരങ്ങേറിയ ഏറ്റുമുട്ടലിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് 21കാരനായ അയ്മന്‍ മഹ്‌മൂദ് മുഹൈസിനാണ് കൊല്ലപ്പെട്ടത്.

ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ന് രാവിലെ സൈന്യം ക്യാമ്പിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന്, യുവാക്കളുമായി ഏറ്റുമുട്ടലുണ്ടായി. ആ സമയം സൈന്യം കെട്ടിടത്തിന് മുകളില്‍ കയറി ഫലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇത് യുവാവ് കൊല്ലപ്പെടുന്നതിനും മറ്റ് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ, അധിനിവേശ സൈന്യത്തിന്റെ എഞ്ചിനീയറിങ് യൂണിറ്റ് വ്യാഴാഴ്ച രാവിലെ നഗരത്തിലെ ദിയാ ഹമാരിശ കുടുംബത്തിന്റെ വീട് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച യഅ്ബദ് പട്ടണത്തില്‍ (വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന് തെക്കുപടിഞ്ഞാറ്) മറ്റൊരു യുവാവ് കെല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles