Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ റെയ്ഡ്, കൂട്ട അറസ്റ്റ്

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ റെയ്ഡ്. 23 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തിലും ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ സേനക്കെതിരെ തരിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യാനായി തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് അറിയിച്ചു.

ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ, വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തിലേക്ക് ഇസ്രായേല്‍ സൈന്യം അതിക്രമിച്ചു കയറി. ഫലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇസ്രായേല്‍ സൈന്യം ഫലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ത്തു -ദൃക്സാക്ഷികള്‍ പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles