Current Date

Search
Close this search box.
Search
Close this search box.

യമന് 193 ദശലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

സന്‍ആ: ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതിന് യമന് 193 ദശലക്ഷം യൂറോ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. രാജ്യത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെയും ദുരന്തങ്ങളുടെയും ഫലമായുണ്ടാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യമന് മാനുഷിക മേഖലയില്‍ 136 മില്യണ്‍ യൂറോ ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ക്രൈസിസ് മാനേജ്‌മെന്റ് ജാനിസ് ലെനാര്‍സിക് തിങ്കളാഴ്ച അറിയിച്ചു.

ആരോഗ്യം, പോഷകാഹാരം, ഭക്ഷണം എന്നിവക്ക്  യൂണിയന്‍ ധനസഹായം നല്‍കും. അതുപോലെ, 55 ദശലക്ഷം യൂറോ രാജ്യത്തെ ഭക്ഷ്യ സുരക്ഷക്കും അടിയന്തര ഭക്ഷ്യ ആവശ്യങ്ങള്‍ക്കും വികസനത്തിനും സ്വാശ്രയത്തിനുമായി നല്‍കുമെന്നും ജാനിസ് ലെനാര്‍സിക് കൂട്ടിച്ചേര്‍ത്തു. റിയാദ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles