Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രി അഹ്‌മദ് ഖുറൈഅ് അന്തരിച്ചു

റാമല്ല: ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രി അഹ്‌മദ് ഖുറൈഅ് (അബുല്‍ അലാ) അന്തരിച്ചു. അധിനവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ബുധനാഴ്ച രാത്രി അഹ്‌മദ് ഖുറൈഅ് അന്തരിച്ചതായി അറിയിച്ചു.

1937ല്‍ കിഴക്കന്‍ ജറൂസലമിലെ അബൂ ദിസ് പട്ടണത്തില്‍ ജനിച്ച ഖുറൈഅ് 1968ല്‍ ഫലസ്തീന്‍ ദേശീയ വിമോചന പ്രസ്ഥാനമായ ഫത്ഹില്‍ ചേര്‍ന്നു. 1996ല്‍ ഫലസ്തീന്‍ നിയമനിര്‍മാണ സമിതിയുടെ ആദ്യ പ്രസിഡന്റായി. ധനകാര്യ മന്ത്രി ഉള്‍പ്പെടെ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം 2003-2006 കാലയളവില്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles