Current Date

Search
Close this search box.
Search
Close this search box.

മനുഷ്യര്‍ ഭക്ഷണമില്ലാതെ കരയുന്നു, സഹായം വേണമെന്ന് ‘സിറിയന്‍ റെസ്‌പോണ്‍സസ്’

ദമസ്‌കസ്: കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ട് ‘സിറിയന്‍ റെസ്‌പോണ്‍സസ്’ കോര്‍ഡിനേറ്റര്‍ സംഘം. സിറിയയുടെ വടക്ക് ഭാഗത്തുള്ളവര്‍ ഭക്ഷണവും തണുപ്പകറ്റാന്‍ തുണികളുമില്ലാതെ കഷ്ടപ്പെടുകയാണ്. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാന്‍ മതിയായ സാധാരണ ഭക്ഷണ സഞ്ചിയുടെ വില 88 യു.എസ് ഡോളറായി ഉയര്‍ന്നതായി സംഘം പറഞ്ഞു. ഒരു മാസത്തെ ഒരാളുടെ ചെലവ് ശമ്പളത്തിന്റെ 48 ശതമാനം വരും. കഴിഞ്ഞ വര്‍ഷം മേഖലയിലെ പണപ്പെരുപ്പം 70 ശതമാനമായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കുറച്ചാണെങ്കിലും, മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഉമ്മു മുസ്ത്വഫ അല്‍ജസീറയോട് പറഞ്ഞു. ഇദ്‌ലിബിന് തെക്കുള്ള അത്തിഹ് പട്ടണത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയവരാണ് ഉമ്മു മുസ്ത്വഫയുടെ കുടുംബം.

വാര്‍ധ്യവും രോഗവും മൂലം ജോലി ചെയ്യാന്‍ കഴിയാതെ കുടുംബം പ്രയാസപ്പെടുകയാണ്. കുട്ടികള്‍ക്ക് പ്രാഥമികമായി വേണ്ട വിദ്യാഭ്യാസവും മരുന്നും ലഭ്യമാകുന്നില്ല. കൊടും തണുപ്പിനെ മറികടക്കാന്‍ ആവശ്യമായി തുണികളുമില്ല. ഈ മേഖലയില്‍ മൂന്ന് ദശലക്ഷത്തിലധികം സിവിലിയന്മാര്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ സംഘം വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles