Current Date

Search
Close this search box.
Search
Close this search box.

ഐസിസ് വിരുദ്ധ നടപടി; നിരവധി പേരെ അറസ്റ്റ് ചെയ്ത് കുര്‍ദുകള്‍

ദമസ്‌കസ്: ഐസിസ് അംഗങ്ങളെന്ന് സംശയിക്കുന്നവരുള്‍പ്പെടെ ഒമ്പത് പേരെ വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദ് സേന അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലെ വിശാലമായ ക്യാമ്പില്‍ അഭയാര്‍ഥികളായ പോരാളി കുടുംബങ്ങളുടെ അക്രമ നടപടികളെ തുടര്‍ന്നാണ് അറസ്റ്റ്. അല്‍ഹോല്‍ ക്യാമ്പിലെ അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ യു.എസ് പിന്തുണയയുള്ള 5000ത്തോളം വരുന്ന കുര്‍ദ് സേന സൈനിക നടപടി സ്വീകരിക്കുകയായിരുന്നു. ഐസിസ് പോരാളികളും അവരെ പിന്തുണയ്ക്കുന്നവരുമുള്‍പ്പെടെ 60000ത്തിലധികം ആളുകള്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്.

ഐസിസിലേക്ക് ആളുകളെ കടത്തുന്ന ഇറാഖീ അംഗം ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസങ്ങളായി അക്രമം വര്‍ധിച്ചുവരികയാണ്. വര്‍ഷാരംഭം മുതല്‍ ഐസിസ് അനുയായികളാല്‍ 47 പേര്‍ കൊല്ലപ്പെട്ടു -കുര്‍ദിഷ് ഹവാര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles