Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ ഖത്തര്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ദോഹ: ഈജിപ്തില്‍ ഖത്തര്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണിത്. ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ ചൊവ്വാഴ്ച നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം. ഖത്തര്‍ വിദേശകാര്യ മന്ത്രി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് അഞ്ച് ബില്യണ്‍ ഡോളറിന്റെ പാക്കേജെന്ന് ഈജിപ്ത് പ്രസ്താവനയിലൂടെ അറിയിച്ചു. എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായ റഷ്യ-യുക്രെയ്ന്‍ യുദ്ധം, കൊറോണ വൈറസ് ഉയര്‍ത്തിയ പണപ്പെരുപ്പം എന്നിവ മൂലം ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles