Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ പൗരസ്ത്യ കത്തോലിക്കാ പുരോഹിതന്‍ ഇസ്‌ലാം സ്വീകരിച്ചു

വാഷിങ്ടണ്‍: പ്രമുഖ പൗരസ്ത്യ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ ഹിലേറിയന്‍ ഹീഗി ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിലേക്കുള്ള മടക്കം തന്റെ വീട്ടിലേക്ക് വരുന്നത് പോലെയാണെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍ ഫാദര്‍ ഹിലേറിയന്‍ ഹീഗി പറഞ്ഞു. സഈദ് അബ്ദുല്ലത്തീഫ് എന്ന പേര് ഫാദര്‍ ഹിലേറിയന്‍ ഹീഗി സ്വീകരിച്ചതായി മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഫാദര്‍ ഹിലേറിയന്‍ ഹീഗി നേരത്തെ റഷ്യന്‍ വൈദികനായിരുന്നു. 2003ല്‍ അന്തോഖ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ന്നു. 2007ല്‍ പൗരസ്ത്യ കത്തോലിക്കാ സഭയിലേക്ക് മാറി.

പതിറ്റാണ്ടുകളോളം പല തലങ്ങളില്‍ ഇസ്‌ലാമിക്ക് ആകര്‍ഷിക്കപ്പെട്ടതിന് ശേഷം, അവസാനം ഞാനതിലേക്ക് മുങ്ങാന്‍ തീരുമാനിച്ചു. ഞാന്‍ കത്തോലിക്കാ ആശ്രമത്തില്‍ ജീവിച്ചിരുന്നതിനാല്‍, ഇത് സംഭവിക്കുന്നതിന് എങ്ങനെയായിരുന്നാലും ഒരു ശാരീരികമായ നീക്കം ആവശ്യമായിരുന്നു. ഒരാള്‍ക്ക് പരസ്യമായി ഒരു പുരോഹിതനും സന്യാസിയും ആകാന്‍ കഴിയില്ല. സ്വകാര്യമായി ഒരു മുസ്‌ലിമാകാനും കഴിയില്ല -അദ്ദേഹം പറഞ്ഞു.

വിസ്‌കോന്‍സിനിലെ സെന്റ് നാസിയാന്‍സിലെ ഹോളി റെസറക്ഷെന്‍ മാനസ്‌റ്റെറിയില്‍ നിന്ന് ബൈസന്റൈന്‍ കത്തിലോക്കാ പുരോഹിതനാകുന്നതിനുള്ള ബിരുദം നേടി. കാലിഫോര്‍ണിയയിലെ ഈസ്‌റ്റേണ്‍ ക്രിസ്ത്യന്‍ ആശ്രമം സ്ഥാപിക്കാനുള്ള പദ്ധതി അടുത്തിടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles