Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ജര്‍റ: കുടിയേറ്റക്കാരുമായുള്ള കോടതി കരാര്‍ ഫലസ്തീനികള്‍ തള്ളി

ജറൂസലേം: ശൈഖ് ജര്‍റക്ക് സമീപം അധിനിവിഷ്ട ജറൂസലേമില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ കോടതിയുടെ വിധി തള്ളി ഫലസ്തീന്‍ കുടുംബങ്ങള്‍. ജൂത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായും ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുമതി നല്‍കുന്ന വിധിയാണ് ഇസ്രായേല്‍ കോടതി പുറപ്പെടുവിച്ചത്.

ഇസ്രായേല്‍ സുപ്രീം കോടതിയുടെ ‘നിര്‍ദ്ദേശം’ ഞങ്ങള്‍ നിരസിക്കുന്നു. അത് കുടിയേറ്റ സംഘടനകളുടെ കാരുണ്യത്തില്‍ ഞങ്ങളെ ‘സംരക്ഷിത കുടിയാന്മാര്‍’ ആക്കുന്നതാണെന്നും ഫലസ്തീന്‍ കുടുംബങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

അധിനിവേശ ജറുസലേമില്‍ ഫലസ്തീനികള്‍ എന്ന നിലയിലുള്ള ഞങ്ങളുടെ സാന്നിധ്യം സംരക്ഷിക്കുന്ന സ്ഥാപനപരമായ ഉറപ്പുകള്‍ ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള വിസമ്മതത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മേഖലയില്‍ ഫലസ്തീനികള്‍ തലമുറകളായി അവരുടെ വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും, കിഴക്കന്‍ ജറുസലേമിലെ സമീപപ്രദേശങ്ങളില്‍ നിന്ന് നാല് പലസ്തീന്‍ കുടുംബങ്ങളെ പുറത്താക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ മാസങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതിന് അനൂകൂലമാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി.

Related Articles