Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ: സഖ്യ സർക്കാർ ജനാധിപത്യ ചരിത്രത്തിലെ വലിയ തട്ടിപ്പെന്ന് നെതന്യാഹു

ജറൂസലം: പുതുതായി രൂപീകൃതമായ ഇസ്രായേൽ സഖ്യ സർക്കാർ ജനാധിപത്യ ചരിത്രത്തിലെ വിലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ ഫലമെന്ന് ബിന്യമിൻ നെതന്യാഹു. പുതിയ സഖ്യ സർക്കാർ രൂപീകൃതമായതോടെ ബിന്യമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ അധികാരത്തിന് അന്ത്യംകുറിക്കപ്പെടുകയാണ്. എന്നാൽ, ആരോപണങ്ങളെല്ലാം നെതന്യാഹു ഇപ്പോൾ നിഷേധിച്ചരിക്കുകയാണ്. നെതന്യാഹുവിനെതിരായ പൊതുവികാരമാണ് എട്ട് പാർട്ടികളടങ്ങുന്ന സഖ്യത്തെ യാഥാർഥ്യമാക്കിയത്.

രാജ്യ ചരിത്രത്തിലെ, എന്റെ അഭിപ്രായത്തിൽ ജനാധിപത്യ ചരിത്രത്തിലെ വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിന് നാം സാക്ഷ്യം വഹിക്കുകയാണെന്ന് വലതുപക്ഷ ലികുഡ് പാർട്ടയിലെ സഭാം​ഗങ്ങളോട് നെതന്യാഹു പ്രതികരിച്ചരുന്നു.

Related Articles