Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹു പുറത്ത്; ഇസ്രായേലിൽ സഖ്യ സർക്കാറിന് ധാരണയായി

തെൽ അവീവ്: രാജ്യത്ത് സഖ്യ സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഇസ്രായേൽ പ്രസിഡന്റ് റുവെൻ റിവ് ലിനെ അറിയിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ അധികാരത്തിന് ഇതിലൂടെ അന്ത്യംകുറിക്കപ്പെടുകയാണ്.

രണ്ട് വർഷത്തിനുള്ളിൽ നടന്ന നാലാമത്തെ തെരഞ്ഞെടുപ്പിന് ശേഷം നെതന്യാഹു സഖ്യ സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് യെഷ് അതീദ് പാർട്ടി നേതാവ് യായിർ ലാപിഡിനെ പ്രസിഡന്റ് റുവെൻ റിവ് ലിൻ സഖ്യ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.

പാർട്ടിക്ക് വോട്ടുചെയ്തവരും അല്ലാത്തവരുമായ മുഴുവൻ ഇസ്രായേൽ പൗരന്മാർക്കും വേണ്ടി ഈ സർക്കാർ പ്രവർത്തിക്കും. ഇസ്രായേൽ സമൂഹത്തെ ഏകീകരിക്കുന്നതിന് എല്ലാം ചെയ്യുന്നതാണ് -യായിർ പറഞ്ഞു.

Related Articles