Current Date

Search
Close this search box.
Search
Close this search box.

ബിഹാറില്‍ ആള്‍കൂട്ടം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

ഗയ: ബീഹാറിലെ ഗയയില്‍ ബുധനാഴ്ച മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മൂന്ന് മുസ്ലീം യുവാക്കളെ മര്‍ദിച്ചു. ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ബീഹാറിലെ ഗയ ജില്ലയിലെ ബരാചട്ടി ബ്ലോക്കില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമവാസികള്‍ യുവാക്കളെ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ശേഷം ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആയുധങ്ങളുമായി ഇവരെ പിടികൂടിയതായും ഗ്രാമവാസികള്‍ പറഞ്ഞു.

ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പോലീസിന് കൈമാറി. യുവാക്കളില്‍ ഒരാളായ 28 കാരനായ മോഹ് ബാബര്‍ ആണ് മരിച്ചത്. മറ്റ് രണ്ട് യുവാക്കളായ സാജിദിന്റെയും റഖ്മുദ്ദീനിന്റെയും നില ഗുരുതരമാണ്. നേരത്തെ അനുഗ്രഹ് നാരായണ്‍ മഗധ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ നില ഗുരുതരമായതിനാല്‍ പട്നയിലെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, യുവാക്കള്‍ നിരപരാധികളാണെന്നും മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസ് ചുമത്തി ഇവരെ മര്‍ദിക്കുകയായിരുന്നെന്നും ഇരകളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Related Articles