Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറൻ സഹാറയിൽ നടപടി ആരംഭിച്ച് മൊറോക്കൻ സൈന്യം

റബാത്ത്: മൂന്ന് പതിറ്റാണ്ടായി തർക്ക മേഖലയായ സഹാറയിൽ നിലനിന്നിരുന്ന വെടിനിർത്തൽ അവസാനിച്ചതായി സ്വാതന്ത്ര്യ അനുകൂല പൊളിസാരിയോ ഫ്രണ്ട് വ്യക്തമാക്കി. അയൽരാജ്യമായ മൗറിറ്റാനിയയിലേക്കുള്ള വഴി വീണ്ടും തുറക്കാനുള്ള മൊറോക്കോയുടെ നടപടിയെ തുടർന്നാണ് പൊളിസാരിയോ ഫ്രണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പൊളിസാരിയോ ഫ്രണ്ടിന്റെ പ്രകോപന നടപടികൾ അവസാനിപ്പിക്കുന്നതിന് പടിഞ്ഞാറൻ സഹാറയുടെ വടക്കേ അതിർത്തിയിലുള്ള നോ മാൻസ് ലാൻഡിൽ സൈനിക ഇടപെടൽ ആരംഭിച്ചതായി മൊറോക്കൻ സൈന്യവും വ്യക്തമാക്കി. മൊറോക്കൻ നിയന്ത്രണത്തിലുള്ള തർക്ക മേഖലക്കും അയൽരാജ്യമായ മൗറിറ്റാനിയക്കുമിടയിൽ ട്രക്കുകൾ സഞ്ചരിക്കുന്നതിനുള്ള ഉപരോധം തങ്ങളുടെ സൈന്യം അവസാനിപ്പിക്കുമെന്ന് മൊറോക്കോ വെള്ളിയാഴ്ച അറിയിച്ചു.

Related Articles