Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെന്ന് ലിബിയന്‍ പാര്‍ലമെന്റ്

ട്രിപളി: രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി. ദീര്‍ഘകാലമായി കാത്തിരിക്കുന്ന രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ട് ദിവസത്തിനുള്ളില്‍ നടത്തുന്നത് അസാധ്യമാണെന്ന് ലിബിയയിലെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മേല്‍ നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ പാര്‍ലമെന്ററി കമ്മിറ്റി അറിയിച്ചു.

സാങ്കേതിക, നീതിന്യായ, സുരക്ഷാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം, തെരഞ്ഞെടുപ്പ് നിയമം അനുവദിച്ച 2021 ഡിസംബര്‍ 24ലെ തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെന്ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു -കമ്മിറ്റിയുടെ ചെയര്‍മാന്‍ ബുധനാഴ്ച പാര്‍ലമെന്റ് തലവന് എഴുതി. കമ്മിറ്റി പുതിയ തീയതി അറിയിച്ചിട്ടില്ല.

സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക നല്‍കാതെ രാജ്യവ്യാപകമായി ഇലക്ടറല്‍ കമ്മിറ്റി പിരിച്ചുവിടാന്‍ ലിബിയയിലെ ഉന്നത ദേശീയ ഇലക്ടറല്‍ കമ്മീഷന്‍ മേധാവി ഉത്തരവിട്ടതിന് പിന്നാലെയാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മാറ്റിവെച്ചിരിക്കുന്നത്. 2011ലെ വിപ്ലവത്തെ തുടര്‍ന്ന് മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമുള്ള അരാജകത്വം നിറഞ്ഞ പത്ത് വര്‍ഷത്തിന് തെരഞ്ഞെടുപ്പിലൂടെ അന്ത്യംകുറിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles