Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: പുതിയ കാബിനറ്റ് നിര്‍ദേശവുമായി പ്രധാനമന്ത്രി

ബയ്‌റൂത്ത്: പുതിയ മന്ത്രിസഭാ നിര്‍ദേശം അവതരിപ്പിച്ച് നിയുക്ത ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി. പ്രധാനമന്ത്രി ഹരീരി നിര്‍ദേശം പ്രസിഡന്റ് മൈക്കല്‍ അൗനിന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു. രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഒമ്പത് മാസത്തെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നീക്കമാണിത്. മുതിര്‍ന്ന സുന്നി രാഷ്ട്രീയക്കാരനായ ഹരീരി കഴിഞ്ഞ മാസങ്ങളില്‍ ശീഈ വിഭാഗമായ ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ അൗനിന് വിവിധ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും പട്ടിക തയാറാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇത് സത്യത്തിന്റെ നിമിഷമാണെന്ന് യോഗത്തിന് ശേഷം ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് ഹരീരി പറഞ്ഞു. തീരുമാനത്തിലെത്തിയ നിര്‍ദേശം പരിശോധിക്കുമെന്ന് അൗന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒക്ടോബറില്‍ ചുമതലയേറ്റത് മുതല്‍ ഹരീരി മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അൗനുമായി അഭിപ്രായ ഭിന്നതയിലാണ്.

Related Articles