Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പള്ളിക്ക് നേരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണം

വെസ്റ്റ് ബാങ്ക്: പഴയ നഗരമായ ഹെബ്രോണിലെ പള്ളിക്ക് നേരെ ആക്രമണം നടത്തി ഇസ്രായേല്‍ കുടിയേറ്റക്കാര്‍. ഒരു കൂട്ടം ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പള്ളിക്ക് നേരെ കല്ലെറിയുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ രിപ്പോര്‍ട്ട് ചെയ്തു.

പച്ചക്കറി ചന്തക്ക് സമീപമുള്ള അസ്സഹ്‌ല പ്രദേശത്ത സുനിയ പള്ളിക്ക് നേരെയാണ് ആക്രമണം. ആരാധകരെ ഭീഷണിപ്പെടുത്താനും അവര്‍ക്കിടയില്‍ ഭീതിദവും ഭീകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള കുടിയേറ്റക്കാരുടെ ശ്രമത്തിന്റെ ഭാഗമാണിത് -ഹെബ്രോണ്‍ വഖ്ഫ് ഡയറക്ടര്‍ ജനറല്‍ നിദാല്‍ അല്‍ജഅ്ബരി പറഞ്ഞു.

ഈ മേഖലയില്‍ ഫലസ്തീനികളുടെ സാന്നിധ്യം ശക്തമാക്കാനും ഫലസ്തീന്‍ വഖ്ഫ് മന്ത്രാലയം പള്ളിക്ക് സമീപം കാവല്‍ക്കാരെ നിയമിക്കാനും നിദാല്‍ അല്‍ജഅ്ബരി ആവശ്യപ്പെട്ടു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles