Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തലിന് പിന്നാലെ അഖ്‌സയില്‍ ആക്രമണവുമായി ഇസ്രായേല്‍ സൈന്യം-വീഡിയോ

ജറൂസലേം: ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മസ്ജിദുല്‍ അഖ്‌സക്ക് നേരെ ആക്രമണമഴിച്ചുവിട്ട് ഇസ്രായേല്‍ സൈന്യം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി എത്തിയ ഫലസ്തീനികള്‍ക്കു നേരെയാണ് സുരക്ഷസേന ടിയര്‍ഗ്യാസും ഗ്രനേഡും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിജയാഹ്ലാദം നടത്താനായി അഖ്‌സ കോംപൗണ്ടില്‍ ഒരുമിച്ചു കൂടിയ സമയത്താണ് സുരക്ഷസേന പ്രകോപനമൊന്നുമില്ലാതെ ആക്രമണമഴിച്ചുവിട്ടത്. വെള്ളിയാഴ്ച ജുമുഅക്കായി സമ്മേളിച്ച വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിവെക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരക്കണക്കിന് പേരാണ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയത്. തുടര്‍ന്ന് വിജയാഘോഷങ്ങളും ഗാസയെ പിന്തുണച്ച് മുദ്രാവാക്യം വിളി്കളും മധുരപലഹാര വിതരണം നടത്തിയിരുന്നു.

ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലേറ് നടത്തിയതിനാണ് തങ്ങള്‍ വെടിവെച്ചതെന്നാണ് ഇസ്രായേല്‍ പൊലിസിന്റെ ഭാഷ്യം. 10 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Related Articles