Current Date

Search
Close this search box.
Search
Close this search box.

ജയിലില്‍ പോകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായിരിക്കും നെതന്യാഹുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

തെല്‍ അവീവ്: പ്രധാനമന്ത്രിയാകുന്ന ബിന്യമിന്‍ നെതന്യാഹു ജയില്‍വാസം ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അധികാരമൊഴിയുന്ന പ്രധാനമന്ത്രി യേര്‍ ലാപിഡ്. തന്റെ അഴിമതിക്കേസുകള്‍ പരിശോധിക്കാന്‍ ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ പരിഷ്‌കരണത്തിന് നെതന്യാഹു ശ്രമിക്കുമെന്ന് യേര്‍ ലാപിഡ് തിങ്കളാഴ്ച പറഞ്ഞു. ജറൂസലമില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ജയിലില്‍ പോകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറുമെന്നതാണ് പ്രധാനം. ഇത് തടയാന്‍ അദ്ദേഹത്തിനൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 മുതല്‍ വഞ്ചന, കൈകൂലി എന്നീ കുറ്റങ്ങള്‍ വിചാരണ നേരിടുകയാണ് നെതന്യാഹു. ആരോപണങ്ങള്‍ നെതന്യാഹു ശക്തമായി നിഷേധിച്ചിരുന്നു. അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞ ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് എഹുദ് ഓള്‍മെര്‍ട്ട്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിന്യമിന്‍ നെതന്യാഹു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles