Current Date

Search
Close this search box.
Search
Close this search box.

ബെദോയിന്‍ ഗ്രാമം പൊളിക്കാന്‍ ഇസ്രായേല്‍ കോടതിയുടെ അനുമതി

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് ഗ്രാമമായ ഖാന്‍ അല്‍ അഹ്മറിലെ ബെദോയിന്‍ ഗ്രാമം പൊളിക്കാന്‍ ഇസ്രായേല്‍ കോടതിയുടെ അനുമതി. 180ഓളം ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമമാണിത്. അധിനിവേശ മേഖലയിലെ ഗ്രാമത്തെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യത്തിനാണ് കോടതി അനുമതി നല്‍കിയത്.

കോടതിയുടെ നടപടിയെ അപലപിച്ച് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 180 കുടുംബങ്ങളെ നിര്‍ബന്ധിതരാക്കി ഇവിടെ നിന്നും പുറത്താക്കാനാണ് തീരുമാനം.  ഇസ്രായേലിന്റെ കൊളോണിയല്‍ പ്രൊജക്റ്റിന്റെ ഭാഗമായാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇത്തരം കുടിയേറ്റങ്ങള്‍ നടത്തുന്നതെന്നും കിഴക്കന്‍ ജറൂസലേമില്‍ നിന്നും വെസ്റ്റ് ബാങ്കിനെ ഒഴിവാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഫലസ്തീന്‍ അതോറിറ്റി കുറ്റപ്പെടുത്തി.

Related Articles