Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ വീണ്ടും ബോംബിട്ട് ഇസ്രായേല്‍

ഗസ്സ: ഗസ്സ മുനമ്പില്‍ ബോംബിട്ട് ഇസ്രായേല്‍. ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം. കഴിഞ്ഞ ബുധനാഴ്ച ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ നാബലുസില്‍ നടത്തിയ റെയ്ഡില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നരിവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഗസ്സ കേന്ദ്രീകരിച്ചുള്ള ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ശക്തമായി രംഗത്തുവന്നിരുന്നു. തീരപ്രദേശത്ത് ഭരണം നടത്തുന്ന ഹമാസും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫലസ്തീന്‍ പോരാളികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലിലേക്ക് എട്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചു. എന്നാല്‍, മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രായേല്‍ സൈന്യം 2023 ആരംഭം മുതല്‍ ഇതുവരെ 13 കുട്ടികളുള്‍പ്പെടെ 61 ഫലസ്തീനികളെ കൊലപ്പെടുത്തി -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles